യുവ ക്യാപ്റ്റൻ! ; ഗംഭീറുമായി കൂടിക്കാഴ്ച നടത്തി ഗിൽ
Sunday, May 18, 2025 12:36 AM IST
മുംബൈ: ഇംഗ്ലണ്ടിനെതിരേ ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും മുന്പ്് പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി ശുഭ്മാൻ ഗിൽ.
ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ യുവതാരം ഗിൽ നയിക്കുമെന്ന സൂചനകൾക്കിടയിലാണ് ഗംഭീറിന്റെ ഡൽഹിയിലെ വീട്ടിലെത്തി ഗിൽ കൂടിക്കാഴ്ച നടത്തിയത്.
ഗുജറാത്ത് ടൈറ്റൻസ് സഹതാരം സായ് സുദർശനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
പിന്നാലെ ഇന്ത്യൻ ടീം ചീഫ് സിലക്ടർ അജിത് അഗാർക്കർ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽവച്ച് ഗില്ലിനെ കണ്ട് സംസാരിച്ചു. രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് ടീമിന് മികച്ചൊരു ക്യാപ്റ്റനെക്കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് ബിസിസിഐ.
ഗില്ലിനു പുറമേ ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെയും ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.