സിന്നർ X അൽകരാസ്
Sunday, May 18, 2025 12:36 AM IST
റോം: ഇറ്റാലിയൻ ഓപ്പണ്‍ കിരീട പോരാട്ടം ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും സ്പാനിഷ് താരം കാർലോസ് അൽകരാസും തമ്മിൽ ഇന്ന് നടക്കും.
രണ്ടാം സെമിഫൈനലിൽ സിന്നർ യുഎസ്എയുടെ ടോമി പോളിനെ 1-6, 6-0, 6-3 സ്കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. 1976ൽ അഡ്രിയാനോ പനറ്റയ്ക്ക് ശേഷം റോം ട്രോഫി ഉയർത്തുന്ന ആദ്യ ഇറ്റാലിയൻ പുരുഷതാരമാകാനുള്ള ശ്രമത്തിലാണ് സിന്നർ.
നേരത്തേ, ആദ്യ സെമിയിൽ ലോറെൻസോ മുസെറ്റിയെ 6-3, 7-6(4) സ്കോറിന് പരാജയപ്പെടുത്തിയാണ് അൽകരാസ് തന്റെ ആദ്യ റോം ഫൈനലിൽ കടന്നത്.