പാ​​രീ​​സ്: 2025 ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഈ ​​മാ​​സം 25ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ സെ​​ര്‍​ബി​​യ​​ന്‍ ഇ​​തി​​ഹാ​​സ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും കോ​​ച്ച് ആ​​ന്‍​ഡി മു​​റെ​​യും വ​​ഴി​​പി​​രി​​ഞ്ഞു.

ബ്രി​​ട്ടീ​​ഷ് മു​​ന്‍​താ​​ര​​മാ​​യ മു​​റെ ആ​​റു മാ​​സം മാ​​ത്ര​​മാ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്ന​​ത്. വ​​ഴി​​പി​​രി​​യു​​ന്ന വി​​വ​​രം ഇ​​ന്ന​​ലെ ജോ​​ക്കോ​​വി​​ച്ച് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

മു​​ന്‍ എ​​തി​​ര്‍​താ​​ര​​ങ്ങ​​ളാ​​യ ജോ​​ക്കോ​​വി​​ച്ചും മു​​റെ​​യും 2025 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണി​​നു മു​​മ്പാ​​ണ് കൈ​​കോ​​ര്‍​ത്ത​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണി​​ന്‍റെ സെ​​മി​​യി​​ല്‍ ജോ​​ക്കോ​​വി​​ച്ച് പു​​റ​​ത്താ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ഖ​​ത്ത​​ര്‍ ഓ​​പ്പ​​ണി​​ല്‍ മൂ​​ന്നാം റൗ​​ണ്ടി​​ലും ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സി​​ല്‍ ആ​​ദ്യ റൗ​​ണ്ടി​​ലും മ​​യാ​​മി ഓ​​പ്പ​​ണി​​ന്‍റെ ഫൈ​​ന​​ലി​​ലും മോ​​ണ്ടി​​കാ​​ര്‍​ലോ മാ​​സ്റ്റേ​​ഴ്‌​​സി​​ല്‍ മൂ​​ന്നാം റൗ​​ണ്ടി​​ലും മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണി​​ല്‍ ര​​ണ്ടാം റൗ​​ണ്ടി​​ലും ജോ​​ക്കോ​​വി​​ച്ച് പു​​റ​​ത്താ​​യി.