ജാസ്മിന് ഇരട്ടക്കിരീടം
Monday, May 19, 2025 1:22 AM IST
മിലാന്: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇറ്റലിയുടെ ജാസ്മിന് പൗളിനിക്ക് ഇരട്ടക്കിരീടം. വനിതാ സിംഗിള്‍സ്, വനിതാ ഡബിള്‍ ട്രോഫികളാണ് ഇരുപത്തൊമ്പതുകാരിയായ ജാസ്മിന് പൗളിനി സ്വന്തമാക്കിയത്. സിംഗിള്‍സ് ഫൈനലില്‍ നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി; 6-4, 6-2. സാറ ഇറാനിക്കൊപ്പമാണ് ഡബിള്‍സ് ട്രോഫിയില്‍ ജാസ്മിന് മുത്തംവച്ചത്.
1990ല്‍ മോണിക്ക സെലസ് സ്വന്തമാക്കിയശേഷം, ഇറ്റാലിയന്‍ ഓപ്പണില്‍ ഇരട്ടക്കിരീടം സ്വന്തമാക്കുന്ന ആദ്യ വനിതയാണ് ജാസ്മിന്.