ഏഷ്യാകപ്പ്: ഇന്ത്യ പിന്മാറില്ലെന്ന് ബിസിസിഐ
Tuesday, May 20, 2025 2:18 AM IST
ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിൽനിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ.
ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ (എസിസി) സംഘടിപ്പിക്കുന്ന ടൂർണമെന്റുകളുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി.
“ഏഷ്യാ കപ്പിലും വനിതാ എമർജിംഗ് ടീമുകളുടെ ഏഷ്യാ കപ്പിലും ഇന്ത്യ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് വാസ്തവവിരുദ്ധമാണ്.
വരാനിരിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ടൂർണമെന്റുകളുടെ കാര്യം ഇതുവരെ ബിസിസിഐ ചർച്ച ചെയ്തിട്ടില്ല’’- ദേവജിത് സൈക്കിയ പറഞ്ഞു.