മെസി വരും, എതിർ ടീമിനെ തീരുമാനിക്കും: വി. അബ്ദുഅബ്ദുറഹ്മാൻ
Tuesday, May 20, 2025 2:18 AM IST
തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.
മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും മറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും അർജന്റൈൻ ടീമും കേരളത്തിൽ എത്തുമെന്നും അർജന്റൈൻ ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നും കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു.