ചാന്പ്യന്മാരെ തകർത്ത് ബ്രൈറ്റണ്
Tuesday, May 20, 2025 11:24 PM IST
ഫാൽമർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ 2024-25ലെ ചാന്പ്യന്മാരായ ലിവർപൂളിനോട് രണ്ടു തവണ പിന്നിൽനിന്നശേഷം ബ്രൈറ്റണ് ജയിച്ചു.
85-ാം മിനിറ്റിൽ ജാക് ഹിൻഷെൽവുഡാണ് ബ്രൈറ്റണ് വിജയഗോൾ സമ്മാനിച്ചത്. ലിവർപൂളിനായി ഹാർവി എലിയറ്റ് (9’), ഡൊമിനിക് സോബോസ്ലായ് (45+1’) എന്നിവർ വലകുലുക്കി.
യാസിൻ അയാരി (32’), കൗരു മിട്ടോമ (69’) എന്നിവരിലൂടെ ബ്രൈറ്റണ് സമനില നേടിയെടുക്കുകയും ചെയ്തു