മാ​​​​ഞ്ച​​​​സ്റ്റ​​​​ർ: മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യു​​​​ടെ ഹോം​​​​ഗ്രൗ​​​​ണ്ടാ​​​​യ ഇത്തിഹാ​​​​ദ് സ്റ്റേ​​​​ഡി​​​​യ​​​​ത്തോ​​​​ട് വി​​​​ട​​​​പ​​​​റ​​​​ഞ്ഞ് ബ​​​​ൽ​​​​ജി​​​​യം താ​​​​രം കെ​​​​വി​​​​ൻ ഡി ​​​​ബ്രൂ​​​​യ്ൻ. ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ൽ സി​​​​റ്റി​​​​യു​​​​ടെ ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ലെ ഡി ​​​​ബ്രൂ​​​​യ്ന്‍റെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​എ​​​​ഫ്സി ബോ​​ണ്‍​മൗ​​​​ത്തി​​​​നെ​​​​തി​​​​രേ 3-1ന് ​​​​ജ​​​​യ​​​​മൊ​​​​രു​​​​ക്കാ​​​​നും മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​ക്കാ​​​​യി.

ഇ​​​​രു ടീ​​​​മും പ​​​​ത്തു​​​​പേ​​​​രു​​​​മാ​​​​യി ചു​​​​രു​​​​ങ്ങി​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​റ്റി​​​​ക്കാ​​​​യി ഒ​​​​മ​​​​ർ മ​​​​ർ​​​​മോ​​​​ഷ് (14ാം മി​​​​നി​​​​റ്റ്), ബെ​​​​ർ​​​​ണാ​​​​ഡോ സി​​​​ൽ​​​​വ (38), നി​​​​ക്കോ ഗോ​​​​ണ്‍​സാ​​​​ല​​​​സ് (89) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ല​​​​ക്ഷ്യം ക​​​​ണ്ട​​​​ത്. ബോ​​ണ്‍​മൗ​​​​ത്തി​​​​ന്‍റെ ആ​​​​ശ്വാ​​​​സ​​​​ഗോ​​​​ൾ ഇ​​​​ഞ്ജു​​​​റി ടൈ​​​​മി​​​​ൽ ഡാ​​​​ൻ ജെ​​​​ബി​​​​സ​​​​ൻ നേ​​​​ടി. സി​​​​റ്റി നി​​​​ര​​​​യി​​​​ൽ മാ​​​​ത്തി​​​​യോ കൊ​​​​വാ​​​​സി​​​​ച്ചും ബോ​​​​ണ്‍​മൗ​​​​ത്തി​​​​ന്‍റെ ലൂ​​​​യി​​​​സ് കു​​​​ക്കും ചു​​​​വ​​​​പ്പു​​​​കാ​​​​ർ​​​​ഡ് ക​​​​ണ്ട് പു​​​​റ​​​​ത്താ​​​​യി.

സെ​​​​പ്റ്റം​​​​ബ​​​​ർ മു​​​​ത​​​​ൽ പ​​​​രി​​​​ക്കു​​​​മൂ​​​​ലം പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്ന മി​​​​ഡ്ഫീ​​​​ൽ​​​​ഡ​​​​ർ റോ​​​​ഡ്രി മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി. റോ​​​​ഡ്രി പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണെ​​​​ത്തി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം ഞാ​​​​യ​​​​റാ​​​​ഴ്ച ഫു​​​​ൾ​​​​ഹാ​​​​മി​​​​നെ​​​​തി​​​​രേ അ​​​​വ​​​​രു​​​​ടെ ത​​​​ട്ട​​​​ക​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ ഡി​​ ​​ബ്രൂ​​​​യ്ൻ സി​​​​റ്റി​​​​യോ​​​​ട് വി​​​​ട​​​​പ​​​​റ​​​​യും.


മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക്രി​​​​സ്റ്റ​​​​ൽ പാ​​​​ല​​​​സ് 4-2ന് ​​​​വോ​​​​ൾ​​​​വ​​​​ർ​​​​ഹാം​​​​പ്ട​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. സീ​​​​സ​​​​ണി​​​​ൽ ഇ​​​​നി എ​​​​ല്ലാ ടീ​​​​മു​​​​ക​​​​ൾ​​​​ക്കും ഓ​​​​രോ മ​​​​ത്സ​​​​ര​​​​മാ​​ണ് ശേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ജ​​​​യ​​​​ത്തോ​​​​ടെ 37 മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 68 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി സി​​​​റ്റി മൂ​​​​ന്നാം​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു ക​​​​യ​​​​റി.സീ​​​​സ​​​​ണി​​​​ൽ ഒ​​​​രേ​​​​യൊ​​​​രു മ​​​​ത്സ​​​​രം ശേ​​​​ഷിക്കേ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് യോ​​​​ഗ്യ​​​​ത​​​​യ്ക്ക് അ​​​​രി​​​​കെ​​​​യാ​​​​ണ് സി​​​​റ്റി. ലി​​​​വ​​​​ർ​​​​പൂ​​​​ൾ 83 പോ​​​​യി​​​​ന്‍റോ​​​​ടെ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ​​​​പ്പോ​​​​ൾ ആഴ്‌സ​​​​ന​​​​ൽ 71 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ര​​​​ണ്ടാ​​​​മ​​​​തു​​​​ണ്ട്.

ലീ​​​​ഗി​​​​ലെ പ്ര​​​​മു​​​​ഖ ക്ലബ്ബു​​​​ക​​​​ളാ​​​​യ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡ് 39 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി 16ാം സ്ഥാ​​​​ന​​​​ത്തും ടോ​​​​ട്ട​​​​നം ഹോ​​​​ട്സ്പ​​​​ർ 38 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി 17ാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്.