ഫ്രഞ്ച് ഓപ്പണ്‍ സിംഗിൾസ് ; സുമിത് നാഗൽ പുറത്ത്
Thursday, May 22, 2025 12:55 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിൾസ് പുരുഷ ടെന്നീസ് യോഗ്യതാ മത്സരത്തിൽനിന്ന് ഇന്ത്യയുടെ മുൻനിര താരം സുമിത് നാഗൽ പുറത്തായി.
ബുധനാഴ്ച പാരീസിലെ റോളങ് ഗാരോസില്‍ നടന്ന രണ്ടാം റൗണ്ടിൽ 170-ാം റാങ്കുകാരനായ സുമിത് ഓസ്ട്രേലിയയുടെ 225-ാം റാങ്ക് താരം ജൂറിജ് റോഡിയോനോവിനോട് 2-6, 4-6 എന്ന സ്കോറിനാണ് പരാജയപ്പെട്ട് പുറത്തായത്.
ഒരു മണിക്കൂർ 29 മിനിറ്റ് നീണ്ട പോരാട്ടത്തിലാണ് സുമിത് തോൽവി വഴങ്ങിയത്. ആദ്യ റൗണ്ടിൽ അദ്ദേഹം അമേരിക്കയുടെ മിച്ചൽ ക്രൂഗറിനെ തോൽപ്പിച്ചിരുന്നു.