റാഠിക്ക് എഴുത്താണ് മുഖ്യം!
Thursday, May 22, 2025 12:55 AM IST
ഡൽഹി: ലക്നോ സൂപ്പർ ജയന്റ്സ് താരം ദിഗ്വേഷ് റാഠി ഐപിഎൽ ഈ സീസണിൽ നിരവധി തവണ ബൗളിംഗ് മികവിനേക്കാൾ അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നതില്‍ വാർത്താതാരമായ ലെഗ് സ്പിന്നറാണ്.
ലക്നോ സൂപ്പർ ജയന്റ്സ് 30 ലക്ഷം രൂപയ്ക്കു ടീമിലെടുത്ത താരം ഇതിനകം 9.31 ലക്ഷം രൂപ പെരുമാറ്റദൂഷ്യത്തിനു പിഴയടച്ചു. കൂടാതെ ഒരു മത്സരത്തിൽ വിലക്കും നേരിട്ടു.
നോട്ട്ബുക്ക് ആഘോഷം (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ദിഗ്വേഷിനെ സ്ഥിരം പ്രശ്നക്കാരൻ എന്ന വിശേഷണത്തിന് അർഹനാക്കി.