ചൈന-പാക് സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കും
Thursday, May 22, 2025 12:01 AM IST
ബെയ്ജിംഗ്/ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്കും നീട്ടുന്നു.
മൂന്നു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് ത്രികക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള നിർണായക തീരുമാനമുണ്ടായതെന്ന് പാക്കിസ്ഥാൻ പത്രക്കുറിപ്പിൽ പറഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ, അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി എന്നിവരാണ് ബെയ്ജിംഗിൽ കൂടിക്കാഴ്ച നടത്തിയത്.
പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെ ഇന്ത്യ ശക്തമായി എതിർത്തുവരുന്നതിനിടെയാണ് പുതിയ നീക്കം. ഇടക്കാല താലിബാൻ സർക്കാർ ഇന്ത്യയുമായി അടുത്തതിനു പിന്നാലെയാണ് ത്രികക്ഷി കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമായി.