തീവ്ര വലത് സംഘടനയിലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്നു ജർമനി
Thursday, May 22, 2025 12:01 AM IST
ബെർലിൻ: തീവ്ര വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന അഞ്ചു പേരെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
‘ലാസ്റ്റ് ഡിഫൻസ് വേവ് ’എന്ന് സ്വയം വിളിച്ചിരുന്ന സംഘടന രാഷ്ട്രീയ എതിരാളികൾ, കുടിയേറ്റക്കാർ എന്നിവർക്കു നേരേ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ട് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ചുവരികയായിരുന്നു.
ജർമനിയുടെ വിവിധ ഭാഗങ്ങളിലായി 13 ഇടത്ത് നടന്ന തെരച്ചിലുകൾക്കൊടുവിൽ പുലർച്ചെയാണ് അറസ്റ്റ് നടന്നതെന്നു ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. ബെഞ്ചമിൻ, ബെൻ മാക്സിം, ലെന്നി, ജാസൺ, ജെറോം എന്നിവരാണ് പിടിയിലായത്.
ഇവരിൽ രണ്ട് പേർ വധശ്രമം, തീവയ്പ് തുടങ്ങിയ ആരോപണങ്ങളും നേരിടുന്നുണ്ട്. കസ്റ്റഡിയിലുള്ള മറ്റ് മൂന്നു പേർക്കെതിരേയും അന്വേഷണം നടത്തിവരികയാണ്.