മുൻ യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സ്പെയിനിൽ കൊല്ലപ്പെട്ടു
Thursday, May 22, 2025 12:01 AM IST
മാഡ്രിഡ്: മുൻ യുക്രെയ്ൻ പ്രസിഡന്റ് വിക്തോർ യാനുകോവിച്ചിന്റെ ഉപദേഷ്ടാവായിരുന്ന ആന്ദ്രെ പോർട്നോവ് (52) സ്പെയിനിലെ മാഡ്രിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 9.15ന് ഒരു സ്കൂളിനു വെളിയിലായിരുന്നു പോർട്നോവ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിന്റെ തലയ്ക്കും ശരീരത്തും പല തവണ വെടിയേറ്റുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വെടിവയ്പിനുശേഷം അക്രമി രക്ഷപ്പെട്ടു.
2010-2014 കാലത്ത് യുക്രെയ്ൻ പ്രസിഡൻഷൽ ഓഫീസിൽ ഉപ മേധാവിയായിരുന്നു പോർട്നോവ്. യാനുകോവിച്ച് പ്രസിഡന്റായിരുന്ന കാലത്ത് റഷ്യൻ അനുകൂലിയെന്ന നിലയിലാണ് പോർട്നോവ് അറിയപ്പെട്ടിരുന്നത്. 2014ൽ യുക്രെയ്നിൽനിന്നു കടന്ന പോർട്നോവ് ഒരു വർഷം റഷ്യയിൽ കഴിഞ്ഞു. പിന്നീട് ഓസ്ട്രിയയിലേക്കു പോയി. ഇദ്ദേഹം സ്പെയിനിൽ എന്നാണ് എത്തിയതെന്നു വ്യക്തമല്ല.