റഷ്യൻ മിസൈൽ ആക്രമണം; ആറ് യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു
Thursday, May 22, 2025 12:01 AM IST
കീവ്: യുക്രെയ്ൻ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു.
യുക്രെയ്ൻ സൈന്യമായ നാഷണൽ ഗാർഡാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് യൂണിറ്റ് തലവനായ കമാൻഡറെ സൈന്യം സസ്പെൻഡ് ചെയ്തു.
യുക്രെയ്ന്റെ വടക്കുകിഴക്കൻ മേഖലയായ സുമി പ്രവിശ്യയിലെ സൈനിക ക്യാമ്പിനു നേർക്കായിരുന്നു ആക്രമണം. 70 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് യുക്രെയ്ൻ നാഷണൽ ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച ഫയറിംഗ് റേഞ്ചിൽ പരിശീലനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.