റഷ്യയിലെ ഡ്രോണ്‍ ആക്രമണം; ഇന്ത്യൻ സംഘത്തിന്റെ വിമാനം വൈകി
Saturday, May 24, 2025 1:14 AM IST
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിൽ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം സഞ്ചരിച്ച വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകി.
ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സഞ്ചരിച്ച വിമാനം 40 മിനിറ്റ് വൈകിയാണ് ഡൊമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഡ്രോണ്‍ ആക്രമണം 153 വിമാനങ്ങളെ ബാധിച്ചതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യന്‍ തലസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചിരുന്നു.