സാ​​ന്‍ ​ഡീ​​​യേ​​​ഗോ (ക​​​ലി​​​ഫോ​​​ര്‍​ണി​​​യ): അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​ന്‍ ഡീ​​​യേ​​​ഗോ​​​യി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ര്‍​ന്നു​ വീ​​​ണു നി​​ര​​വ​​ധി പേ​​ർ മ​​രി​​ച്ചു. മോ​​​ണ്ട്ഗോ​​​മ​​​റി-​​​ഗി​​​ബ്സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​റ​​ങ്ങേ​​ണ്ട സെ​​​സ്ന 550 സ്വ​​​കാ​​​ര്യ വി​​​മാ​​​നം ത​​​ക​​​ര്‍​ന്ന​​​ത്.

പ​​ത്തു പേ​​​ര്‍​ക്കു വ​​രെ സ​​​ഞ്ച​​​രി​​​ക്കാ​​​വു​​​ന്ന വി​​മാ​​ന​​ത്തി​​ൽ എ​​ത്ര പേ​​രു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​റി​​വാ​​യി​​ട്ടി​​ല്ല. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​യി​​​വ​​​രു​​​ന്ന​​തേ​​​യു​​​ള്ളു​​വെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍​റ് ഫ​​​യ​​​ര്‍ ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍​റ് മേ​​​ധാ​​​വി ഡാ​​​ന്‍ എ​​​ഡ്ഡി പ​​​റ​​​ഞ്ഞു.


ത​​​ക​​​ര്‍​ന്ന വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ന്ധ​​​ന​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു 15 വീ​​​ടു​​​ക​​​ള്‍ അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. പ്ര​​ദേ​​ശ​​ത്തു​​ള്ള ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട്.