കത്തിയാക്രമണത്തിൽ 18 പേർക്കു പരിക്ക്
Sunday, May 25, 2025 12:45 AM IST
ബെർലിൻ: ജർമനിയിലെ ഹാംബെർഗ് നഗരത്തിൽ വനിത നടത്തിയ കത്തിയാക്രമണത്തിൽ 18 പേർക്കു പരിക്ക്.
ശനിയാഴ്ച നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്നവരെയാണ് വനിത ആക്രമിച്ചത്.
39 വയസുള്ള ജർമൻ പൗരത്വമുള്ള വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം രാഷ്ട്രീയപ്രേരിതമല്ലെന്നും പ്രതി മാനസിക രോഗിയാണെന്നും ജർമൻ പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ നാലു പേരുടെ നില അതീവഗുരുതരമാണ്.