ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ട് ഫ്രഞ്ച് നേവി പിടിച്ചെടുത്തു
Monday, May 26, 2025 1:52 AM IST
പാരീസ്: അനുമതിയില്ലാതെ മീൻപിടിച്ചു എന്നാരോപിച്ച് ബ്രിട്ടീഷ് ബോട്ടിനെയും ജീവനക്കാരെയും ഫ്രഞ്ച് നാവികസേന കസ്റ്റഡിയിലെടുത്തു. ബോട്ട് ഫ്രഞ്ച് തീരത്ത് അടുപ്പിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് ചാനലിലെ ഫ്രഞ്ച് സമുദ്രമേഖലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇവിടെ മീൻപിടിക്കാനുള്ള ലൈസൻസ് ബോട്ടിന് ഇല്ലായിരുന്നുവെന്നു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.
യൂറോപ്യൻ യൂണിയന് ബ്രിട്ടീഷ് സമുദ്ര മേഖലയിൽ 12 വർഷത്തേക്കു മത്സ്യബന്ധ അനുമതി നല്കുന്ന കരാർ ഉണ്ടാക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിനെതിരേ വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് ഈ സംഭവം.