ഗാസയിൽ 38 പേർ കൊല്ലപ്പെട്ടു
Monday, May 26, 2025 1:52 AM IST
കയ്റോ: ഗാസയിൽ ഇന്നലയുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 23 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, വടക്ക് ജബലിയ, മധ്യ ഗാസയിലെ നുസെയ്റത്ത് എന്നിവടങ്ങളിലാണ് ഇവർ മരിച്ചത്.
ജബലിയയിൽ ഒരു വീടിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ പലസ്തീൻ മാധ്യമപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു. നുസെയ്റത്തിലെ ആക്രമണത്തിൽ പലസ്തീൻ രക്ഷാപ്രവർത്തകനും കുടുംബവും മരിച്ചു.
ഗാസയുടെ 77 ശതമാനം പ്രദേശവും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായെന്ന് ഹമാസിന്റെ മീഡിയ ഓഫീസ് ഇന്നലെ അറിയിച്ചു.