വീസ തട്ടിപ്പ്: രണ്ട് പാക് പൗരന്മാർ യുഎസിൽ അറസ്റ്റിൽ
Monday, May 26, 2025 1:52 AM IST
ഡാളസ്: വീസ തട്ടിപ്പു നടത്തിയ രണ്ട് പാക് പൗരന്മാർ അമേരിക്കയിൽ അറസ്റ്റിലായി. ടെക്സസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുൾ ഹാദി മുർഷിദ് (39), മുഹമ്മദ് സൽമാൻ നസീർ (35) എന്നിവരെ എഫ്ബിഐ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.
യുഎസിൽ ജോലി നല്കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു ഇവരുടെ പരിപാടി. പണം വെളുപ്പിക്കൽ കുറ്റവും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ അനധികൃതമായി യുഎസ് പൗരത്വം നേടാനും ശ്രമിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അഭിനന്ദിച്ചു.