ചൈനയിൽ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം; അഞ്ചു മരണം
Wednesday, May 28, 2025 1:07 AM IST
ബെയ്ജിംഗ്: ചൈനയിലെ വലിയ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. ആറു പേരെ കാണാതായി. ഷാൻഡോംഗ് പ്രവിശ്യയിലെ വന്പൻ കെമിക്കൽ പ്ലാന്റിലായിരുന്നു അപകടം.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനുകൾ തകർന്നു. കീടനാശിനികളിലും ഫാർമസ്യൂട്ടിക്കലുകളിലും ഉപയോഗിക്കുന്നതിനുള്ള രാസ ഘടകങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് അപകടമുണ്ടായത്. 47 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ പ്ലാന്റിൽ 300ലധികം ജീവനക്കാരുണ്ട്.