ലിവർപൂൾ ആഘോഷത്തിനിടെ മിനിവാൻ ഓടിച്ചുകയറ്റി; 65 പേർക്കു പരിക്ക്
Wednesday, May 28, 2025 1:07 AM IST
ലിവർപൂൾ: ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ വിജയാഘോഷ റാലിക്കിടെ ആൾക്കൂട്ടത്തിനിടയിലേക്ക് മിനിവാൻ ഇടിച്ചുകയറി 65 പേർക്ക് പരിക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പോലീസ് അന്‍പത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്തു. പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ക്ലബ് തുറന്ന ബസിൽ വിജയാഘോഷ റാലി നടത്തുന്നതിനിടെയാണ് അപകടം.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം ആറോടെ വാട്ടര്‍ സ്ട്രീറ്റിനു സമീപമായിരുന്നു സംഭവം. ഇടുങ്ങിയ തെരുവിൽ ആളുകളുടെ ഇടയിലേക്ക് മിനിവാൻ ഇടിച്ചുകയറുകയായിരുന്നു.