മയാമിയില്‍ വൈദികസംഗമം നവംബറില്‍
Tuesday, May 27, 2025 1:02 AM IST
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഷിക്കാഗോ സീറോമലബാര്‍ രൂപത രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 18, 19 തീയതികളില്‍ വൈദിക സംഗമം നടത്തും.
അമേരിക്കയില്‍ സേവമനുഷ്ഠിക്കുന്ന സീറോമലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലും വിവിധ സന്യാസസമൂഹങ്ങളിലുമുള്ള അഞ്ഞൂറോളം വൈദികര്‍ പങ്കെടുക്കും.
ഷിക്കാഗോ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹ രക്ഷാധികാരിയും വികാരി റവ. ഫാ. ജോഷി ഇളമ്പാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റി നേതൃത്വം നല്‍കും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലും വിവിധ ബിഷപ്പുമാരും സംഗമത്തില്‍ പങ്കെടുക്കും.