സൗത്ത് കരോളൈന വെടിവയ്പിൽ 11 പേർക്കു പരിക്ക്
Tuesday, May 27, 2025 1:42 AM IST
ലിറ്റിൽ റിവർ: യുഎസിലെ സൗത്ത് കരോളൈനയിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഹോറി കൗണ്ടി പോലീസ് അറിയിച്ചു.
വെടിവയ്പിലേക്ക് നയിച്ച കാരണങ്ങളോ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് പങ്കുവച്ചിട്ടില്ല.