ബംഗ്ലാദേശിൽ സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധത്തിൽ
Tuesday, May 27, 2025 1:02 AM IST
ധാക്ക: ബംഗ്ലാദേശിൽ പുതിയ സർവീസ് നിയമത്തിനെതിരേ സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിഷേധം. ധാക്കയിൽ സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റ് പൂട്ടിയാണ് ഉദ്യോഗസ്ഥർ പ്രതിഷേധിച്ചത്.
മോശം പെരുമാറ്റത്തിന്റെ പേരിൽ ഉദ്യോഗസ്ഥരെ എളുപ്പം പിരിച്ചുവിടാൻ അനുവദിക്കുന്ന പബ്ലിക് സർവീസ് ആക്ട് ഭേദഗതിക്കെതിരേയാണു സമരം. പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സെക്രട്ടേറിയറ്റിലെ ജീവനക്കാർ പുറത്ത് തടിച്ചുകൂടുകയും ഗേറ്റ് പൂട്ടുകയുമായിരുന്നു.