മനോജ് ഏബ്രഹാമിനെ ഒഴിവാക്കണമെന്ന ഹര്‍ജി മാറ്റി
Wednesday, June 4, 2025 1:21 AM IST
കൊച്ചി: ഡിജിപിയെ തെരഞ്ഞെടുക്കാനുള്ള പാനലില്‍നിന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന് ഹൈക്കോടതി പരിശോധിക്കും.
മനോജ് ഏബ്രഹാം ഡിജിപിയായാല്‍ പോലീസ് സേനയുടെ നിഷ്പക്ഷതയും വിശ്വസ്യതയും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകനായ എം.ആര്. അജയന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എന്‍.നഗരേഷ് പരിഗണിച്ചത്. ഹർജി 11ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.