വജ്രജൂബിലി നിറവിൽ അസംപ്ഷൻ കോളജ്
Thursday, June 5, 2025 2:29 AM IST
കോട്ടയം: പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവിന്റെ പുതിയ അധ്യായങ്ങൾ തുറന്നുകൊണ്ട് ചങ്ങനാശേരി അസംപ്ഷൻ ഓട്ടോണമസ് കോളജ് 75 വർഷത്തിന്റെ നിറവിൽ.
കേരളത്തിലെ മികച്ച കലാലയമായി മുന്നേറുന്ന അസംപ്ഷൻ പെൺകുട്ടികളോടൊപ്പം ആൺകുട്ടികൾക്കും പ്രവേശനം നല്കുന്നു. 2024-25 വർഷം കോളജിന്റെ ചരിത്രത്തിലെ തന്നെ വിജയങ്ങളുടെ വർഷമായിരുന്നു.
2024ലെ എജ്യുക്കേഷൻ വേൾഡ് റാങ്കിംഗിൽ അഖിലേന്ത്യാ തലത്തിൽ 50-ാം സ്ഥാനവും കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയ അസംപ്ഷൻ ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻ കലാലയത്തിനുള്ള പിഇഎഫ്ഐ നാഷണൽ അവാർഡും നേടി.
ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 569-ാം സ്ഥാനം നേടിയ വി. ഹേമ അസംപ്ഷനിൽനിന്ന് 2023ൽ ബിരുദം പൂർത്തിയാക്കിയതാണ്. ജർമനി വേദിയാകുന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ ഇന്ത്യൻ ടീമിൽ അസംപ്ഷനിൽനിന്ന് നാലുപേരാണ് യോഗ്യത നേടിയത്.
സംസ്ഥാന പ്ലാനിംഗ് ബോർഡ് ഇക്കണോമിക് അഡ്വൈസർ എം.ടി. സിന്ധു അസംപ്ഷന്റെ പൂർവ വിദ്യാർഥിനിയാണ്. മിലിറ്ററി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ മേജർ പി.വി. ലിസമ്മയും ഇവിടെനിന്നും പഠിച്ചിറങ്ങിയതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496593612, 9447506555. www.assumptioncollege.edu.in