തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു കോ​​​ടി വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു തൈ ​​​ന​​​ടാം ജ​​​ന​​​കീ​​​യ വൃ​​​ക്ഷ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​നു ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​മാ​​​യ അ​​​ഞ്ചി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കും.

പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ വൃ​​​ക്ഷ​​​ത്തൈ ന​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​​മ​​​പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ണു​​​മാ​​​യ ഡോ. ​​​ടി.​​​എ​​​ൻ. സീ​​​മ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യാ​​​ണ് ഒ​​​രു തൈ ​​​ന​​​ടാം കാ​​​മ്പ​​​യി​​​ൻ. അ​​​പൂ​​​ർ​​​വ​​​വും വം​​​ശ​​​നാ​​​ശ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തു​​​മാ​​​യ വൃ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ തൈ​​​ക​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​മ്പ​​​യി​​​ൻ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധ ന​​​ൽ​​​കും.