കെസിബിസി സമ്മേളനത്തിന് തുടക്കം
Wednesday, June 4, 2025 1:21 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനത്തിന് പാലാരിവട്ടം പിഒസിയില്‍ തുടക്കമായി.
സമ്മേളനത്തിനു മുന്നോടിയായി നടന്ന സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.
കെസിബിസി റിലീജിയസ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
‘സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിച്ചു. കെസിബിസി സമ്മേളനം നാളെ സമാപിക്കും.