സിഎൽസി നേതൃത്വപരിശീലന ക്യാന്പ്
Thursday, June 5, 2025 2:29 AM IST
കൊച്ചി: സമൂഹത്തില്‍ നന്മയുടെ പ്രകാശം ചൊരിയുന്നവരാകണം യുവജനങ്ങളെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍. സംസ്ഥാന സിഎല്‍സി സംഘടിപ്പിച്ച മണ്റീസ 2025 നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സാജു തോമസ് അധ്യക്ഷത വഹിച്ചു.
കെസിബിസി യൂത്ത് കമ്മീഷന് ഡയറക്ടര്‍ ഫാ. ടിറ്റോ കൂള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, ട്രഷറര്‍ നിധീഷ് ജസ്റ്റിന്, സിനോബി ജോയ്, ഡോണ ഏണസ്റ്റിന്, അമല്‍ മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. കപ്പിസ്റ്റാന്‍ ലോപ്പസ്, ഫാ. ജിജു അറക്കത്തറ, സിജോ പൈനാടത്ത്, ബാസ്റ്റിന് ചെറുവത്തൂര്‍, അനില്‍ കുരിശിങ്കല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
മഞ്ഞുമ്മല്‍ സിആര്‍സിയില്‍ നടന്ന ത്രിദിന ക്യാമ്പില്‍ സംസ്ഥാനത്തെ വിവിധ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.