കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ (കെ​​​സി​​​ബി​​​സി) വ​​​ര്‍​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ജൂ​​​ണ്‍ മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കും.

മൂ​​​ന്നി​​​നു രാ​​​വി​​​ലെ 10ന് ​​​സ​​​മ​​​ര്‍​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ര്‍ സു​​​പ്പീ​​​രി​​​യ​​​ര്‍​മാ​​​രു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കെ​​​സി​​​ബി​​​സി റി​​​ലീ​​​ജി​​​യ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ‘സി​​​ന​​​ഡാ​​​ത്മ​​​ക​​​ത പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ന്യ​​​സ്ത സ​​​മൂ​​​ഹ നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്ക്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ. ഡോ. ​​​സാ​​​ജു ച​​​ക്കാ​​​ല​​​ക്ക​​​ല്‍ ക്ലാ​​​സ് ന​​​യി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12‌നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പി​​​ഒ​​​സി മ​​​ല​​​യാ​​​ളം ബൈ​​​ബി​​​ളി​​​ന്‍റെ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​തി​​​പ്പ് പ്ര​​​ഫ. എം.​​​കെ. സാ​​​നു​​​വി​​​ന് ന​​​ല്‍​കി​​​കൊ​​​ണ്ട് ക​​​ര്‍​ദി​​​നാ​​​ള്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.


വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. നാല്, അഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ സ​​​ഭാ ന​​​വീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും, ജൂ​​​ബി​​​ലി വ​​​ര്‍​ഷം - 2025 ആ​​​ഘോ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ചും, സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​നു​​​കാ​​​ലി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ചും സ​​​മ്മേ​​​ള​​​നം ച​​​ര്‍​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​​ന്മാ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.