ദുബായ്യില് മലയാളി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം പങ്കെടുത്തതായി ആരോപണം
Sunday, June 1, 2025 2:33 AM IST
കൊച്ചി: കൊച്ചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് ദുബായിയില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം പങ്കെടുത്തതായി ആരോപണം.
കഴിഞ്ഞയാഴ്ച പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് സംഘടിപ്പിച്ച കൂട്ടായ്മയിൽ പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ്താരം ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഫ്രീദി ഇന്ത്യക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിഷേധം.
അതേസമയം ദുബായ്യില് പരിപാടി സംഘടിപ്പിച്ച സംഘടനയുമായി കുസാറ്റ് പൂര്‍വ വിദ്യാര്‍ഥി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയുടെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ഥി സംഘടന കുസാറ്റ് അലുംമ്നി അസോസിയേഷന് (കാന്‍) ആണ്.
ദുബായില്‍ നടന്ന പരിപാടി കുസാറ്റ് ഔദ്യോഗിക അലുംമ്നി അസോസിയേഷന്റെ അറിവോടെയോ സമ്മതത്തോടെയോ നടന്നതല്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.