ജാതിക്കുമ്മി പുരസ്കാരം ആദിക്ക്
Sunday, June 1, 2025 2:34 AM IST
കൊടുങ്ങല്ലൂർ: പണ്ഡിറ്റ് കറുപ്പൻ വായനശാല കല്യാണദായനിസഭയുടെ സഹകരണത്തോടെ നൽകിവരുന്ന പതിനഞ്ചാമത് ജാതിക്കുമ്മി കവിതാപുരസ്കാരം കോഴിക്കോട് സ്വദേശിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയിൽ ഗവേഷകവിദ്യാർഥിയുമായ ആദിയുടെ മുടിത്തീ എന്ന കവിതയ്ക്കു ലഭിച്ചു. 10,001 രൂപയും ഫലകവും ഫലവൃക്ഷത്തൈയും അടങ്ങുന്നതാണ് പുരസ്കാരം.
പ്രഫ. വി.കെ. സുബൈദ അധ്യക്ഷയും കവി സെബാസ്റ്റ്യൻ, ബക്കർ മേത്തല അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിനർഹമായ കൃതി തെരഞ്ഞെടുത്തത്. ഈ മാസം അവസാനവാരം ആനാപ്പുഴയിൽ നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.