തി​രു​വ​ല്ല: നി​ര​ണം പാ​ട​ശേ​ഖ​ര​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ യു​വാ​വ് വ​ള്ളം മ​റി​ഞ്ഞ് മു​ങ്ങി മ​രി​ച്ചു. നി​ര​ണം സെ​ന്‍​ട്ര​ല്‍ കോ​ട്ട​യ്ക്ക​ച്ചി​റ​യി​ല്‍ രാ​ജേ​ഷാ​ണ് ( അ​ബു, 45 ) മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ മു​ട്ടു​ങ്കേ​രി പാ​ല​ത്തി​നു സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ട​ശേ​ഖ​ര​ത്തി​നു മ​ധ്യ​ത്തി​ലേ​ക്ക് വെ​ള്ള​ത്തി​ല്‍ പോ​ക​വേ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വെ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.


നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​തി​രു​ന്ന രാ​ജേ​ഷ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്നു. സം​ഭ​വം ക​ണ്ട അ​ടു​ത്ത ബ​ന്ധു ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് രാ​ജേ​ഷി​നെ മു​ങ്ങി​യെ​ടു​ത്ത് തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. ഭാ​ര്യ: സ​ജി​ത, മ​ക്ക​ൾ: അ​ഖി​ല്‍, ര​ജ​നി.