വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
Monday, June 2, 2025 3:31 AM IST
ഗാന്ധിനഗർ: ഒളശയിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. ഒളശ മാവുങ്കൽ ദേവസ്യയുടെ മകൻ അലൻ ദേവസ്യ (18)യാണ് മരിച്ചത്. കോട്ടയം ബസേലിയസ് കോളജ് വിദ്യാർഥിയാണ് . ശനിയാഴ്ച രാത്രി 11.30 ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ അലൻ വീട്ടിൽ നിന്നും പുറത്ത് പോയിരുന്നു. തിരികെ വരുന്നതിനിടെ വെള്ളക്കെട്ടിൽ വീണു കാണാതാകുകയായിരുന്നു.
രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പോലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽ നിന്നും യുവാവിന്റെ സൈക്കിൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് വെസ്റ്റ് പോലീസ് കേസെടുത്തു.അമ്മ സിനി, സഹോദരി അമ്മു. സംസ്കാരം പിന്നീട്.