തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പ് 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നാ​​​യു​​​ള്ള ക​​​ല​​​ണ്ട​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ-​​​ഗ്രാ​​​ന്‍റ്സ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ക്ര​​​മം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

സ്റ്റേ​​​റ്റ് പ്രീ​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്: ലം​​​പ്‌​​​സം ഗ്രാ​​​ന്‍റ്, വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യം, മാ​​​സം​​​തോ​​​റും സ്‌​​​റ്റൈ​​​പ്പ​​​ൻ​​​ഡ്, വി​​​ദ്യാ​​​വി​​​കാ​​​സ് നി​​​ധി എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് 2025 ജൂ​​​ൺ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

സെ​​​ൻ​​​ട്ര​​​ൽ പ്രീ​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്: ഒ​​​ന്പ​​​തും പ​​​ത്തും ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും (കോ​​​മ്പോ​​​ണ​​​ന്‍റ് 1), അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ തൊ​​​ഴി​​​ലു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടു​​​ന്ന​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു​​​ള്ള സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും (കോ​​​മ്പോ​​​ണ​​​ന്‍റ് 2) 2025 ജൂ​​​ലൈ 15 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 15 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.


ശ്രീ ​​​അ​​​യ്യ​​​ൻ​​​കാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ൽ ടാ​​​ല​​​ന്‍റ് സെ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ്: പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ൺ 30 വ​​​രെ​​​ സ്വീ​​​ക​​​രി​​​ക്കും. 2025-26 വ​​​ർ​​​ഷ​​​ത്തെ പു​​​തു​​​ക്ക​​​ലി​​​നും പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കും 2025 ജൂ​​​ൺ 15 മു​​​ത​​​ൽ ജൂ​​​ലൈ 15 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​ത്യേ​​​ക പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന പ​​​ദ്ധ​​​തി: ഒ​​​ന്നാം ഘ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ൾ 2025 ജൂ​​​ലൈ 15 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 15 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ൾ 2025 ന​​​വം​​​ബ​​​ർ 1 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം.