ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യ ; നോഡൽ സംസ്ഥാനമായി കേരളം
Tuesday, June 3, 2025 2:05 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹകരണത്തോടെ സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയിൽ കേരള ആയുഷ് വകുപ്പും.
ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കി.
സംസ്ഥാനം ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ കഴിഞ്ഞ ദേശീയ ആയുഷ് കോണ്‍ക്ലേവിൽ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതേതുടർന്നാണ് ഈ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ മാസം കേന്ദ്ര ആയുഷ് മന്ത്രാലയം മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ കോണ്‍ക്ലേവിൽ കേരളത്തിന് അഭിനന്ദനം ലഭിച്ചിരുന്നു.