കൊ​​​ച്ചി: കൊ​​​ച്ചി കാ​​​യ​​​ലി​​​ല്‍ ഒ​​​ഴു​​​ക്കി​​​ല്‍പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യ നാ​​​വി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി.

ടാ​​​ന്‍സാ​​​നി​​​യ​​​ന്‍ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ബ്‌​​​ദു​​​ള്‍ ഇ​​​ബ്രാ​​​ഹിം സാ​​​ലി​​​ഹി​​​ന്‍റെ (22) മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ നേ​​​വ​​​ല്‍ ബേ​​​സി​​​ലെ സ്‌​​​കൂ​​​ബ ഡൈ​​​വിം​​​ഗ് സ്‌​​​കൂ​​​ളി​​​ന​​​ടു​​​ത്ത് കാ​​​യ​​​ലി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ടാ​​​ന്‍സാ​​​നി​​​യ​​​ന്‍ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യു​​​ള്ള ച​​​ര്‍ച്ച​​​യ്ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം കൈ​​​മാ​​​റും.

ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍നി​​​ന്നു പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത അ​​​ബ്‌​​​ദു​​​ള്‍ ഇ​​​ബ്രാ​​​ഹിം സാ​​​ലി​​​ഹ് കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ഇ​​​ന്ന​​​ലെ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലെ നാ​​​വി​​​ക ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​വെ​​​ണ്ടു​​​രു​​​ത്തി പാ​​​ല​​​ത്തി​​​ല്‍നി​​​ന്നാ​​​ണു കാ​​​യ​​​ലി​​​ല്‍ ചാ​​​ടി​​​യ​​​ത്.


നാ​​​വി​​​ക ആ​​​സ്ഥാ​​​ന​​​ത്തി​​​നു സ​​​മീ​​​പം വെ​​​ണ്ടു​​​രു​​​ത്തി പാ​​​ല​​​ത്തി​​​ല്‍ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മൊ​​​ത്ത് സം​​​സാ​​​രി​​​ച്ചു​​​നി​​​ന്ന ഇ​​​ദ്ദേ​​​ഹം ഒ​​​രു ത​​​വ​​​ണ വെ​​​ള്ള​​​ത്തി​​​ല്‍ ചാ​​​ടി നീ​​​ന്തി​​​ക്ക​​​യ​​​റി​​​യി​​​രു​​​ന്നു. വീ​​​ണ്ടും പാ​​​ല​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി താ​​​ഴേ​​​ക്കു ചാ​​​ടി​​​യ​​​പ്പോ​​​ള്‍ മു​​​ങ്ങി​​​ത്താ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ശ​​​ക്ത​​​മാ​​​യ അ​​​ടി​​​യൊ​​​ഴു​​​ക്കി​​​ല്‍പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.