സഭകള്‍ ഐക്യത്തോടെ മുന്നേറണം: മാര്‍ തോമസ് തറയില്‍
Wednesday, June 4, 2025 1:21 AM IST
പുത്തന്‍കുരിശ്: സഭയുടെ പൈതൃകം സംരക്ഷിച്ച് സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി ഐക്യത്തോടെ സഭകള്‍ മുന്നേറണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സൂനഹദോസില്‍ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ അധ്യക്ഷത വഹിച്ചു.ശ്രേഷ്ഠ കാതോലിക്കാ ബാവാ സ്ഥാനം ഏറ്റതിനുശേഷം ആദ്യമായി ചേരുന്ന സൂനഹദോസിന് എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവായെ മെത്രാപ്പോലീത്താമാര്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
യാക്കോബായ സുറിയാനി സഭയിലെ 22 മെത്രാപ്പോലീത്തമാര്‍ സൂനഹദോസില്‍ പങ്കെടുക്കുന്നുണ്ട്.