ട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ
Tuesday, June 3, 2025 2:05 AM IST
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.
ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്.
വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറ്.