അഖിലകേരള ബൈബിൾ സംഗീതോത്സവം
Monday, June 2, 2025 3:31 AM IST
തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ നടന്ന മൂന്നാമത് അഖിലകേരള ബൈബിൾ സംഗീതോത്സവം സംഗീതസംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്തു. കലാനിരൂപകൻ പ്രഫ. ജോർജ് എസ്. പോൾ മുഖ്യാതിഥിയായി. വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ, ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ, ഫാ. അൻജോ പുത്തൂർ, പാരിഷ് ട്രസ്റ്റി സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ക്രൈസ്തവ ശാസ്ത്രീയസംഗീത ശാഖയ്ക്കു സംഭാവനകൾ നൽകുന്ന പ്രഫ. അബ്ദുൾ അസീസ്, വിദ്വാൻ പാലക്കാട് എം.ബി. മണി, ഗാനരചയിതാവ് സി.എ. ജോണ് ഇരിങ്ങാലക്കുട, കോഴിക്കോട് സർവകലാശാലയിൽ ബിഎ സംഗീത ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സാനിയ സ്റ്റീഫൻ എന്നിവരെ ആദരിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന സംഗീതജ്ഞരും, സംഗീത വിദ്യാർഥികളും രാവിലെ ആരംഭിച്ച സംഗീതാർച്ചനയിൽ പങ്കെടുത്തു. പാടുംപാതിരി ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ, ഫാ. ആൻജോ പുത്തൂർ, പ്രഫ. അബുൽ അസീസ്, വിദ്വാൻ എം.ബി. മണി, സിസ്റ്റർ ലിനേറ്റ് എന്നിവർ കച്ചേരി അവതരിപ്പിച്ചു.