കോ​ട്ട​യം: നി​ല​മ്പൂ​രി​ലെ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നിന്ന് യു​ഡി​എ​ഫ് ക​ണ്ടെ​ത്തി ന​ൽ​കി​യ ഡെ​പ്യൂ​ട്ടേ​ഷ​നാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം​വ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥിയെ മ​ത്സ​രി​പ്പി​ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബി​ജെ​പി. എ​ന്നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ഡി​എ​ഫ്- ബി​ജെ​പി അ​ന്ത​ർ​ധാ​ര നി​ല​മ്പൂ​രി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പ് ഒ​രു സ്ഥാ​നാ​ർ​ഥിയെ ബി​ജെ​പി​ക്ക് ന​ൽ​കി​യ​ത്.​ ബി​ജെ​പി​ക്കാ​യി ഈ ​സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത് യു​ഡി​എ​ഫ് നേ​തൃ​ത്വം കൂ​ട്ടാ​യി​ട്ടാ​ണ്.​


ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ബി​ജെ​പി ചി​ഹ്ന​ത്തി​ൽ നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കു​വാ​ൻ പോ​കു​ന്ന​ത്.​കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു യു​ഡി​എ​ഫ് എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്താ​ണ് ഇ​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​തെന്നും അദ്ദേഹം പറഞ്ഞു.