കാ​ന്‍റ​ർ​ബ​റി: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സ് പൊ​രു​തു​ന്നു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 557 റ​ൺ​സി​ന് മ​റു​പ​ടി പ​റ​യു​ന്ന ല​യ​ണ്‍​സ് ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 237 റ​ൺ​സ്എ​ന്ന നി​ല​യി​ലാ​ണ്.

സെ​ഞ്ചു​റി​യു​മാ​യി ടോം ​ഹെ​യി​ൻ​സും (103) അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി (64) മാ​ക്സ് ഹോ​ൾ‍‍​ഡ​നു​മാ​ണ് ക്രീ​സി​ൽ. ബെ​ൻ മ​ക്നി (16), എ​മി​ലി​യോ ഗേ (46) ​എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​ന് ന​ഷ്ട​മാ​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി അ​ൻ​ഷു​ൽ കാം​ബോ​ജും ഹ​ർ​ഷ് ദു​ബെ​യും ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ​യ്ക്കാ​യി ക​രു​ണ്‍ നാ​യ​ർ (204) ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി. 281 പ​ന്തു​ക​ൾ നേ​രി​ട്ട ക​രു​ണ്‍ 26 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 204 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ക​രു​ണി​നു പു​റ​മേ സ​ർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റ​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

സ​ർ​ഫ​റാ​സ് 119 പ​ന്തു​ക​ളി​ൽ​നി​ന്നും 92 റ​ണ്‍​സും ധ്രു​വ് 120 പ​ന്തു​ക​ളി​ൽ​നി​ന്നും 94 റ​ണ്‍​സും നേ​ടി. ല​യ​ൺ​സി​നാ​യി ജോ​ഷ് ഹ​ളും സ​മ​ൻ അ​ക്ത​റും മൂ​ന്നും എ​ഡ്ഡി ജാ​ക്ക് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.