നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു
Sunday, June 1, 2025 7:52 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കും. അൻവർ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
നിലമ്പൂരിൽ മത്സരിക്കാൻ തൃണമൂൽ ദേശീയനേതൃത്വം അൻവറിന് അനുമതിയും പാർട്ടി ചിഹ്നവും അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് താത്പര്യമെന്ന് പി.വി.അൻവർ അറിയിച്ചു. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം അൻവറിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന് ആണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.
അതേസമയം, പാലക്കാട് എംഎൽഎയും യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രിയിൽ അൻവറിന്റെ ഒതായിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു.