മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ മ​ത്സ​രി​ക്കും. അ​ൻ​വ​ർ തി​ങ്ക​ളാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ തൃ​ണ​മൂ​ൽ ദേ​ശീ​യ​നേ​തൃ​ത്വം അ​ൻ​വ​റി​ന് അ​നു​മ​തി​യും പാ​ർ​ട്ടി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു. ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പി.​വി.​അ​ൻ​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​തൃ​ത്വം അ​ൻ​വ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ​യി​ലെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​ന് ആ​ണ്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് എം​എ​ൽ​എ​യും യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പി.​വി. അ​ൻ​വ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ൻ​വ​റി​ന്‍റെ ഒ​താ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പി​ണ​റാ​യി​സ​ത്തെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ അ​ൻ​വ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.