ജലനിരപ്പ് അപകടനിലയില്‍; ഇടുക്കിയില്‍ നാല് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Sunday, June 1, 2025 8:46 AM IST
ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളില്‍ ജലനിരപ്പ് അപകടനിലയില്‍.
ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പുയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.
മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി, ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്.
കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.