നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
Sunday, June 1, 2025 9:23 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് കേരളാ കോൺഗ്രസ് (ബി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ്.
ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പിലൂടെ സ്ഥാനാർഥിത്വം അറിയിച്ചത്. മോഹൻ ജോർജ് നിലവിൽ ബിജെപി അംഗമല്ല. ഉടന്‍ ബിജെപി അംഗത്വം സ്വീകരിച്ച് താമര അടയാളത്തിലാകും മത്സരിക്കുക.