പാ​ല​ക്കാ​ട്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച വാ​ള​യാ​ര്‍ കേ​സി​ലെ അ​ഞ്ചാം പ്ര​തി അ​റ​സ്റ്റി​ൽ. അ​ട്ട​പ്പ​ള്ളം പാ​മ്പാം​പ​ള്ളം ക​ല്ല​ങ്കാ​ട് സ്വ​ദേ​ശി അ​രു​ണ്‍ പ്ര​സാ​ദാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ദേ​ശ​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​യെ​യാ​ണ് അ​രു​ണ്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പീ​ഡ​ന ശ്ര​മം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റ​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വാ​ള​യാ​ർ കേ​സി​ൽ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു. വാ​ള​യാ​ർ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ ജു​വ​നൈ​ൽ കോ​ട​തി​യി​ലാ​യി​രു​ന്നു കേ​സ്.