നിർത്താതെപോയ ബൈക്കിനെ പിന്തുടരുന്നതിനിടെ ജീപ്പ് മറിഞ്ഞു; മൂന്നുപോലീസുകാർക്ക് പരിക്ക്
Monday, June 9, 2025 10:37 PM IST
കൊല്ലം: നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പോലീസുകാർക്ക് പരിക്ക്. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം.
കൈ കാണിച്ച ശേഷം നിർത്താതെ പോയ ബൈക്കിനെ പോലീസ് ജീപ്പിൽ പിന്തുടരുമ്പോഴാണ് സംഭവം. എസ്ഐ ഗണേഷ്, ഡ്രൈവർ ഉബൈദ്, ഹോം ഗാർഡ് ഹരി എന്നിവർക്കാണ് പരിക്കേറ്റത്.
കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. വീതി കുറവായ റോഡിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി.