തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ക​പ്പ​ല്‍ അ​പ​ക​ട​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി കാ​ണ​ത്ത​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്.

ക​പ്പ​ല്‍ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ ജൂ​ണ്‍ 11 ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

കൊ​ച്ചി തീ​ര​ത്തോ​ട് ചേ​ര്‍​ന്ന ക​പ്പ​ല്‍ മു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ എം​എ​സ്സി എ​ല്‍​സ-3 എ​ന്ന കു​ത്ത​ക ക​പ്പ​ല്‍ ക​മ്പ​നി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തീ​ര​ദേ​ശ ജ​ന​ത​യോ​ടും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.